കൺവൻഷൻ
കോട്ടയം : പയ്യപ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ 40-ാമത് ജനറൽ കൺവൻഷൻ ജനുവരി 17 മുതൽ 21 വരെ പാമ്പാടി ജി.എം.ഡി ഓഡിറ്റോറിയത്തിൽ നടക്കും. സഭാ പ്രസിഡന്റ് പാസ്റ്റർ ബിബിൻ ബി. മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ എബി ഏബ്രഹാം, ജെയ്സ് പാണ്ടനാട്, ജോയി പാറയ്ക്കൽ, റെജി ശാസ്താംകോട്ട, റ്റി.ഡി ബാബു, അനീഷ് ചെങ്ങന്നൂർ എന്നിവർ പ്രസംഗിക്കും. ഹോളി ഹാർപ്സ് ചെങ്ങന്നൂർ ഗാനശുശ്രൂഷ നയിക്കും.

