യുവജന ക്യാമ്പ്

യുവജന ക്യാമ്പ്

അടൂർ: ഇന്റർനാഷനൽ അപ്പോസ്തലിക് മിനിസ്ട്രീസിന്റെ (IAM) നേതൃത്വത്തിൽ ത്രിദിന യുവജന ക്യാമ്പ് അടൂർ മാർത്തോമ യൂത്ത് സെന്ററിൽ ഒക്ടോബർ 23 മുതൽ 25 വരെ നടക്കും.
23-നു രാവിലെ 9 മണിക്ക് ക്യാമ്പ് ആരംഭിക്കുകയും വൈകുന്നേരം നടക്കുന്ന പൊതു യോഗത്തിൽ പാസ്റ്റർ എം.കെ മോനിച്ചൻ ക്യാമ്പ് ഉത്ഘാടനം ചെയ്യുന്നതുമാണ്.

തുടർന്നുള്ള ദിവസങ്ങളിൽ ക്രിസ്തുവിൽ പ്രസിദ്ധരായ പാസ്റ്റർമാരായ ജേക്കബ് ജോൺ, അജി ആന്റണി, ജോമോൻ വാഴപ്പാറ തുടങ്ങിയവർ ദൈവവചനം പ്രസംഗിക്കും.
പകൽ സമയങ്ങളിൽ പ്രൊഫ. ഫേബ ഗ്രേസ്, ബ്രദർ സോണി കെ.ജെ, ബ്രദർ ജെയിംസ് ചാക്കോ എന്നിവർ ക്ലാസ്സുകൾ നയിക്കുന്നതാണ്.

ക്രൈസ്തവ യുവജന ലോകത്തിന് ചിരപരിചിതരായ ബ്രദർ ജോയൽ പടവത്ത്, ബ്രദർ ടിബിൻ എ. തങ്കച്ചൻ എന്നിവർ നയിക്കുന്ന മ്യൂസിക് ഈവനിംഗ് ക്യാമ്പിന്റെ പ്രത്യേകതയാണ്.
കൂടുതൽ വിവരങ്ങൾക്ക്….

+917561865666, +917736700619,
+919847074173.