ഡോക്ടറേറ്റ് നേടി

ഡോക്ടറേറ്റ് നേടി

ചെങ്ങന്നൂർ : സുവിശേഷ പ്രഭാഷകനും എഴുത്തുകാരനുമായ പാസ്റ്റർ അനിൽ കുറിച്ചിമുട്ടം ആംഗലേയ സാഹിത്യത്തിൽ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി. ചെങ്ങന്നൂർ രാഘവന്റെയും മേരിയുടേയും മകനാണ് അനിൽ. മല്ലപ്പള്ളി സെന്റ് തെരേസസ് ഹയർ സെക്കണ്ടറി സ്കൂൾ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനാണ്. ഭാര്യ : അനില (അദ്ധ്യാപിക). മക്കൾ : ആശിഷ്, ജോസിയ.