മാധ്യമ സെമിനാർ

ഡാളസ്: “മണിപ്പൂരും ഭാരത ക്രൈസ്തവ സഭയുടെ അതിജീവന ചരിത്രവും” എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ആഗസ്റ്റ് 5 ശനിയാഴ്ച രാവിലെ 10 മണിക്ക് മാധ്യമ സെമിനാർ നടക്കും. കേരളാ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്ക-ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കരോൾട്ടണിലെ ഡാളസ് വർഷിപ്പ് സെന്ററിൽ വച്ചു നടക്കുന്ന സെമിനാറിൽ ക്രിസ്തീയ പത്രപ്രവർത്തരും എഴുത്തുകാരുമായ അച്ചൻകുഞ്ഞ് ഇലന്തൂർ, ജെയിസ് പാണ്ടനാട് എന്നിവർ സംസാരിക്കുന്നതാണ്.ആധുനിക ഭാരതത്തിലെ സമകാലീന രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ ക്രിസ്തീയ വിശ്വാസം നേരിടുന്ന വെല്ലുവിളികൾ, മണിപ്പൂർ ഉൾപ്പെടെ ഭാരതത്തിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മനുഷ്യത്വ രഹിതമായ സംഭവങ്ങളുടെ പിന്നാമ്പുറങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതാണ്.തോമസ് മുല്ലയ്ക്കൽ(പ്രസിഡന്റ്), രാജൂ തരകൻ (സെക്രട്ടറി), തോമസ് ചെല്ലേത്ത്(ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രസ്തുത യോഗത്തിൽ പാസ്റ്റർ ജോൺസൺ സഖറിയ, സാം മാത്യു, എസ്. പി ജെയിംസ്, വർഗ്ഗീസ് വർഗ്ഗീസ് എന്നിവർ വിവിധ ചുമതലകൾ നിർവ്വഹിക്കുന്നതാണ്. വളരെ പ്രയോജനപ്രദമായ ഈ സെമിനാറിലേക്ക് എല്ലാവരെയും ഇതിന്റെ ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.
Address: Dallas Worship Center. 1039 N Interstate 35E, Suite # 308 Carrollton, TX 75006