കോൺഫറൻസ്

ചർച്ച് ഓഫ് ഗോഡ് യുകെ & ഇയു മലയാളം സെക്ഷൻ പതിനാറാമത് നാഷണൽ കോൺഫറൻസ് ജൂലൈ 21 മുതൽ 23 വരെ Wheatley Park School, Holton, Oxford OX33 1QH ൽ വച്ച് നടത്തപ്പെടുന്നു. വേദ പണ്ഡിതനും, മികച്ച വാക്മിയുമായ പാസ്റ്റർ അനിൽ കൊടിത്തോട്ടം കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കും. ഓക്സ്ഫോർഡിൽ വെച്ച് നടത്തപ്പെടുന്ന കോൺഫറൻസ് ജൂലൈ 21 വെള്ളിയാഴ്ച്ച വൈകിട്ട് 05:30 നു ചർച്ച് ഓഫ് ഗോഡ് യൂകെ & ഇയു ഓവർസിയർ റവ. ഡോ. ജോ കുര്യൻ പ്രാർത്ഥിച്ചു ഉദ്ഘാടനം നിർവഹിച്ച് 23ന് ഉച്ചയോടു കൂടി അവസാനിക്കുന്നു. നാഷണൽ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. “The Incomparable Christ” എന്ന വചനം കേന്ദ്രീകരിച്ചു നടത്തപ്പെടുന്ന കോൺഫറൻസിൽ കുഞ്ഞുങ്ങൾക്കും, യവ്വനക്കാർക്കും സഹോദരിമാർക്കും മുതിർന്നവർക്കും ലീഡേഴ്സിനും പ്രത്യേകം പ്രതേകം വൈവിധ്യമാർന്ന ആത്മീയ വളർച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള മീറ്റിംഗുകൾ ഉണ്ടായിരിക്കുന്നതാണ്. ഡോ. ബ്ലെസ്സൻ മേമന കുടുംബമായി യുവജനങ്ങൾക്കും വനിതകൾക്കും സിസ്റ്റർ ബിൻസി സാറാ പ്രത്യേക സെക്ഷനുകളിൽ ക്ലാസുകൾ എടുക്കുന്നു.
നാഷണൽ കമ്മിറ്റിയോടൊപ്പം കോൺഫറൻസ് കൺവീനേഴ്സ് ആയി ബ്രദർ ബ്ലെസ്സൺ തോമസും സിബി മാത്യുവും പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് നാഷണൽ സെക്രട്ടറി പാസ്റ്റർ തോമസ് ജോർജ് (ബിജോയ്) 07943866456 ഇവാ. ഡോണി തോമസ് (നാഷണൽ ട്രഷറർ) 07828 723468, ബ്രദർ ബ്ലെസ്സൺ തോമസ് (കോൺഫറൻസ് കൺവീനർ) +44 7703416885, ബ്രദർ സിബി മാത്യു (കോൺഫറൻസ് കൺവീനർ) +44 7424320122 എന്നിവരുമായി ബന്ധപ്പെടുക.