നിത്യതയിൽ

കോട്ടയം: ക്രൈസ്തവ എഴുത്തുകാരൻ മേലുകാവ് മറ്റം പുത്തൻ പറമ്പിൽ പാസ്റ്റർ ഷിബു ജോസഫ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പാർക്കിൻസൺസ് രോഗം ബാധിച്ചാണ് മരണം സംഭവിച്ചത്. സംസ്കാരം മെയ് 15 നാളെ രാവിലെ 8ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12ന് ഐപിസി ബെഥേൽ മേലുകാവ് മറ്റം സഭയുടെ വാളകത്തുള്ള സെമിത്തേരിയിൽ. മുംബൈയിലെ വിവിധ സ്ഥലങ്ങളിലെ ഐപിസി സഭകളിലും, കോട്ടയം ജില്ലയിലും, വിശാഖ പട്ടണത്തും, വയനാട് കൽപ്പറ്റ ടൗൺ സഭയിലും ശുശ്രൂഷകനായി സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: ഷൈനി ഷിബു. മക്കൾ: സാം ജോസ് ഷിബു, ജോസിയ ഷിബു.