പാസ്റ്റർ രാജു തോമസ് കർത്തൃസന്നിധിയിൽ

പാസ്റ്റർ രാജു തോമസ് കർത്തൃസന്നിധിയിൽ

ഹൂസ്റ്റൺ: അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ രാജു തോമസ് (65) കർത്താവിൽ നിദ്ര പ്രാപിച്ചു. അമേരിക്കൻ സന്ദർശന വേളയിൽ ഹൂസ്റ്റണിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. എ.ജി. അടൂർ സെക്ഷനിലെ കിളിവയൽ സഭയുടെ ശുശ്രൂഷകനായിരുന്ന അദ്ദേഹം സഭയുടെ ആദ്യകാല പ്രവർത്തകനായിരുന്ന പാസ്റ്റർ എം.എസ്. തോമസിന്റെ (പട്ടാഴി) മകനും എ.ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മുൻ സെക്രട്ടറി പാസ്റ്റർ ടി. മത്തായിക്കുട്ടിയുടെ ഇളയ സഹോദരനുമാണ്.