എച്ച്.എം.ഐ മാനന്തവാടി

വയനാട്: ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യയുടെ മാനന്തവാടി യൂണിറ്റ് നിലവിൽ വന്നു. ഇന്നലെ (ഡിസംബർ 12) മാനന്തവാടി അസംബ്ലീസ് ഓഫ് ഗോഡ് ടൗൺ ചർച്ചിൽ എച്ച്.എം.ഐ വയനാട് ജില്ലാ ജോയിന്റ് കോർഡിനേറ്റർ പാസ്റ്റർ അച്ചൻകുഞ്ഞിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. പാസ്റ്റർ ഗീവർഗീസ് (രക്ഷാധികാരി), പാസ്റ്റർ ഇ.എം. തോമസ് (കോർഡിനേറ്റർ), പാസ്റ്റർ ബാബുരാജ് (ജോയിന്റ് കോർഡിനേറ്റർ), പാസ്റ്റർ റോയ് മാത്യു (സെക്രട്ടറി), പാസ്റ്റർ ജോബി ഇ.റ്റി.(ട്രഷറർ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ. എച്ച്.എം.ഐ വയനാട് ജില്ലാ സെക്രട്ടറി പാസ്റ്റർ സി.എം. ജോസ്, ജോ. സെക്രട്ടറി കെ. കെ.തങ്കച്ചൻ, LF ജില്ലാ കോർഡിനേറ്റർ സിസ്റ്റർ സിൽവിയ എന്നിവർ സന്നിഹിതരായിരുന്നു.