നിത്യതയിൽ

നിത്യതയിൽ

വയനാട്: കണ്ണൂർ ഇരിട്ടി അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം പരേതനായ മുൻ സൈനികൻ എടൂർ നെല്ലിക്കാലായിൽ എൻ.എ. ചെറിയാന്റെ ഭാര്യ അമ്മിണി ചെറിയാൻ (84) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഡിസംബർ 13 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ കൽപ്പറ്റ റാട്ടക്കൊല്ലി ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം ഉച്ചയ്ക്ക് 12.30-ന് മീനങ്ങാടി കുമ്പളേരി ശാരോൻ ഫെലോഷിപ് ചർച്ച് സെമിത്തേരിയിൽ നടക്കും. മക്കൾ: പരേതനായ സുവി. എൻ.സി ഏബ്രഹാം, മറിയക്കുട്ടി ജോബ്. മരുമക്കൾ: ഡെയ്സി ഏബ്രഹാം, പാസ്റ്റർ കെ.ജെ ജോബ് (വയനാട്).